ഇതര സംസ്ഥാന യുവതിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍മാള: ഒഡീഷ സ്വദേശിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ മധ്യവയസ്‌കനെ മാള പോലിസ് അറസ്റ്റ് ചെയ്തു. കൊരട്ടി പൊങ്ങം സ്വദേശി തണ്ടപ്പശ്ശേരി ഫ്രാന്‍സിസ്(67) എന്നയാളെയാണ് മാള സി ഐയുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്. ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് തൊഴിലിന് എത്തിക്കുന്ന ആളാണിയാള്‍. നാട്ടില്‍ പോവണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ശ്രമം വിഫലമായതിനെ ഇയാള്‍ മുറി പൂട്ടിപോയി. രാത്രിയായപ്പോള്‍ 18 വയസ്സുകാരിയായ പെണ്‍കുട്ടി റൂമിന്റെ വെന്റിലേറ്ററിലൂടെ പുറത്തുകടന്നു. തുടര്‍ന്ന് അന്നമനട ആശാഭവനിലേക്ക് കുട്ടിയെത്തി. തുടര്‍ന്ന് വ്യാഴാഴ്ച വിവരമറിഞ്ഞെത്തിയ മാള പോലിസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. മാനഭംഗ ശ്രമം, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെകൊണ്ട് പണിയെടുപ്പിക്കാനായി കൊണ്ടുവരിക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തത്. ഐ പി സി 376 ലെ ഉപവകുപ്പുകളായ 363 എ, 354, 370, 511 എന്നിവ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത പ്രതിയെ മാള സി ഐ വി റോയ്, എസ് ഐ ഇതിഹാസ് താഹ, എ എസ് ഐ നീല്‍ ഹെക്റ്റര്‍, എച്ച് ജി മനോജ്, വുമണ്‍ സി പി ഒ ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാന്‍ഡില്‍.

RELATED STORIES

Share it
Top