'ഇതര സംസ്ഥാനക്കാരെ ചൂഷണം ചെയ്യുന്നു 'കൊച്ചി: ചില സര്‍ക്കാര്‍ ജീവനക്കാരുടെയും ഉദേ്യാഗസ്ഥരുടെയും സഹായത്തോടെ ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്ന ഇടനിലക്കാരുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കപ്പല്‍ ബോട്ടില്‍ ഇടിച്ചതിനെ തുടര്‍ന്ന് മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ ബന്ധുക്കളെ ഇടനിലക്കാര്‍ ചൂഷണം ചെയ്‌തെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നിരീക്ഷണം.ഇതര സംസ്ഥാന തൊഴിലാളികളെ മുതലെടുത്ത് ജീവിക്കുന്ന മലയാളികളായ ഇടനിലക്കാരെക്കുറിച്ച് വിശദമായ അനേ്വഷണം നടത്തി ചീഫ് സെക്രട്ടറിയും തൊഴില്‍ വകുപ്പ് കമ്മീഷണറും നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ബോട്ട് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ 75,000 രൂപ ഇടനിലക്കാര്‍ ഈടാക്കിയതായി പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top