ഇതരസംസ്ഥാന മല്‍സ്യങ്ങള്‍ ഭക്ഷിക്കുന്ന പൂച്ചകള്‍ ചാവുന്നു

തലശ്ശേരി: മംഗലാപുരം, ഗോവ, തൂത്തുക്കുടി ഭാഗങ്ങളില്‍നിന്ന് തലശ്ശേരി മാര്‍ക്കറ്റിലെത്തുന്ന മത്തി ഉള്‍പ്പെടെയുള്ള ചെറുമല്‍സ്യങ്ങള്‍ ഭക്ഷിക്കുന്ന പൂച്ചകള്‍ ചാവുന്നു.
പൊന്ന്യം, കക്കറ, ചേനാടീ പ്രദേശങ്ങളില്‍ മല്‍സ്യവില്‍പന നടത്തുന്നവര്‍ സാധാരണയായി നല്‍കുന്ന മല്‍സ്യം ഭക്ഷിച്ചാണ് പൂച്ചകള്‍ അവശരായി ചാവുന്നത്.
ഇത്തരം സംഭവങ്ങള്‍ മിക്കവരും ശ്രദ്ധിക്കാറില്ല. എന്നാല്‍ മല്‍സ്യം വാങ്ങിയെത്തിയ പൊന്ന്യത്തെ ഒരു മധ്യവയസ്‌കന്‍ തന്റെ വളര്‍ത്തു പൂച്ചയ്ക്ക് മത്തി നല്‍കിയിരുന്നു. മല്‍സ്യം കഴിച്ച പൂച്ച അസ്വസ്ഥത പ്രകടിപ്പിച്ചു. കിടന്ന സ്ഥലത്തുനിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായതോടെ ഉടമസ്ഥ ന്‍ വളര്‍ത്തു പൂച്ചയെ മൃഗഡോക്ടറെ കാണിച്ചു. നാലുദിവസത്തെ മരുന്നിന് ശേഷമാണ് പൂച്ച പൂര്‍വസ്ഥിതി പ്രാപിച്ചത്. മല്‍സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന അമോണിയ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ അമിത പ്രയോഗമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

RELATED STORIES

Share it
Top