ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ക്യാംപ്

നെല്ലിയാംപതി: ദേശീയ കൊതുക് ജന്യരോഗനിയന്ത്രണ പരിപാടി, പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി നെല്ലിയാംപതി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എസ്റ്റേറ്റില്‍ താമസിച്ച് ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലമ്പനി നിര്‍ണയ ക്യാംപും ആരോഗ്യ ബോധവല്‍കരണവും നടത്തി. വാര്‍ഡ് മെംബര്‍ ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ജെ ആരോഗ്യം ജോയ്‌സണ്‍ അധ്യക്ഷത വഹിച്ചു.തൊഴിലാളികളുടെയും മലമ്പനി നിര്‍ണയത്തിനുളള രക്ത സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ആര്‍ രത്‌നകുമാരി പകര്‍ച്ചവ്യാധികളെകുറിച്ച് ബോധവല്‍കരണ ക്ലാസ് നടത്തി. പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എം കെ ഇന്ദിര, ജെപിഎച്ച്എന്‍ പി രഞ്ജിനി, ഫാര്‍മസിസറ്റ് ആര്‍ സന്തോഷ് രവി നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എ ബിനു, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ആര്‍ ഷാഹിന സംസാരിച്ചു.

RELATED STORIES

Share it
Top