ഇതരസംസ്ഥാനക്കാരുടെ കണക്കുണ്ടോ എന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തി ല്‍ ഇതരസംസ്ഥാനക്കാരെയും ഭിക്ഷാടകരെയും നിയന്ത്രിക്കുന്നതിനും അവരുടെ വിവരങ്ങ ള്‍ സൂക്ഷിക്കുന്നതിനും പോലിസ് സ്റ്റേഷനുകളില്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ചറിയിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തിനു പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളും ഭിക്ഷാടനമാഫിയയുമാണെന്ന പരാതിയിലാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് സംസ്ഥാന പോലിസ് മേധാവിയില്‍ നിന്നു വിശദീകരണം ആവശ്യപ്പെട്ടത്. ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കണം.സാധനങ്ങള്‍ വില്‍ക്കാന്‍ വീട്ടിലെത്തുന്നവരെയും ഭിക്ഷാടകരെയും നിയന്ത്രിക്കാ ന്‍ പോലിസ്  യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നു മനുഷ്യാവകാശപ്രവര്‍ത്തകനായ പി കെ രാജു പരാതിയില്‍ പറഞ്ഞു.  ഇതരസംസ്ഥാനക്കാരുടെ യാതൊരു വിവരങ്ങളും പോലിസ് സ്റ്റേഷനുകളില്‍ ലഭ്യമല്ല. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നവര്‍ പിടിക്കപ്പെട്ടാലും ഗൂഢസംഘത്തിന്റെ നീക്കങ്ങള്‍ കണ്ടെത്താന്‍ പോലിസിന് കഴിയാറില്ല. വല്ലപ്പോഴും മാത്രം മാധ്യമങ്ങളില്‍ വന്നിരുന്ന ഇത്തരം വാര്‍ത്തകള്‍ ഇപ്പോള്‍ പതിവാണ്. കുട്ടികള്‍ക്ക് പിന്നാലെ നിഴലായി രക്ഷകര്‍ത്താക്കള്‍ നടക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും പരാതിയില്‍പറയുന്നു.

RELATED STORIES

Share it
Top