ഇതരഭാഷാ പഠനം: നൂതന പദ്ധതിയുമായി ജില്ലാപഞ്ചായത്ത്

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതരഭാഷാ പഠനത്തിന് സാമ്പത്തിക സഹായമൊരുക്കി ജില്ലാ പഞ്ചായത്ത്. അനേകലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്തുവരുന്ന സാഹചര്യത്തില്‍ ഇതരഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കുന്നത് മലയാളിക്ക്  നാട്ടിലും മറുനാട്ടിലും സുഗമമായി ആശയവിനിമയം നടത്തു—ന്നതിന് ഗുണകരമാവുമെന്ന ഉദ്ദേശത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ പഠിക്കാനാണ് സാമ്പത്തിക സഹായം നല്‍കുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് കോഴ്‌സുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇംഗ്ലീഷും ഹിന്ദിയും എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയുന്ന തരത്തില്‍ സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന 4 മാസം ദൈര്‍ഘ്യമുള്ള ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നീ അവധി ദിവസ കോഴ്‌സുകള്‍ക്ക് പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ 2500 രൂപയാണ് സാക്ഷരതാ മിഷന്‍ ഫീസ് ഈടാക്കു—ന്നത്. കോഴ്‌സുകള്‍ക്ക് ചേരുന്ന പഠിതാക്കള്‍ക്ക് 1500 രൂപ ജില്ലാ പഞ്ചായത്ത് വിഹിതമായി നല്‍കും. പഠിതാവ് 1000 രൂപ മാത്രം അടച്ചാല്‍ മതി. ജില്ലാ പഞ്ചായത്തിന്റെ ഓരോ ഡിവിഷനില്‍ നിന്നും ആദ്യം ചേരുന്ന 34 പഠിതാക്കള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എട്ടാം ക്ലാസ്  വിദ്യാഭ്യാസമുള്ള 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കോഴ്‌സില്‍ ചേരാം. ജില്ലാ പഞ്ചായത്ത് അംഗങ്ങളെയോ തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷരതാ പ്രേരകുമാരുമായോ ബന്ധപ്പെട്ട് ഈമാസം 18നു മുമ്പ്് അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാക്ഷരതാ മിഷന്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0497-2 707699.

RELATED STORIES

Share it
Top