ഇടുക്കി: ഡാം തുറന്നേക്കും, 2400 അടിയെത്തുന്നതിനു മുന്‍പു തന്നെഇടുക്കി : ഇടുക്കി അണക്കെട്ട് ജലനിരപ്പ് 2400 അടിയിലെത്തുന്നതിന് മുന്‍പു തന്നെ തുറന്നേക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഡാം തുറക്കുന്നത് രാത്രിയിലാക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാലേ 2400 അടിയിലെത്തൂ എന്നാണ് നിലവിലെ സ്ഥിതി. എന്നാല്‍ നേരത്തേയുള്ള തീരുമാനത്തില്‍ നിന്നും വ്യത്യസ്തമായി 2400 അടിയെത്തുന്നതിനു മുന്‍പു തന്നെ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കുമെന്ന സൂചനയാണ് മന്ത്രി നല്‍കിയത്. അണക്കെട്ട് തുറക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് കലക്ട്രേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളും ചര്‍ച്ചകളാരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top