ഇടുക്കിയില്‍ ജലനിരപ്പ് 2391 അടി; ഷട്ടറുകള്‍ അടച്ചു

തൊടുപുഴ: 26 വര്‍ഷത്തിനുശേഷം തുറന്ന ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു. നിലവില്‍ 2,391 അടിയാണ് ഡാമിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്തടക്കം മഴ കനത്തതോടെ ആഗസ്ത് 9നാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. നീരൊഴുക്ക് കുറഞ്ഞെങ്കിലും ജലനിരപ്പ് കുറയ്ക്കുന്നതിനായി ഇത്രയും ദിവസം ഷട്ടറുകള്‍ തുറന്നുവയ്ക്കുകയായിരുന്നു. തുലാവര്‍ഷം വരെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടല്‍. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡാം ടോപ്പില്‍ തുറന്ന കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും നിര്‍ത്തി.

RELATED STORIES

Share it
Top