ഇടിമിന്നല്‍: റാന്നിയില്‍ വീടുകള്‍ക്ക് നാശനഷ്ടം

റാന്നി:  വേനല്‍ മഴയ്‌ക്കൊപ്പമുള്ള ഇടിമിന്നലില്‍ റാന്നിയില്‍ വീടിനു തീ പിടിച്ചു. അഴൂരില്‍ വീടിന്റെ വയറിങ് കത്തി നശിച്ചു. അങ്ങാടി മേനാതോട്ടം ആശുപത്രി റോഡില്‍  പുല്ലമണ്ണില്‍ മാത്യു ഉമ്മന്റെ വീടിനോടു ചേര്‍ന്ന കാര്‍ പോര്‍ച്ചില്‍ കിടന്ന തടിയുരുപ്പടികള്‍ പൂര്‍ണമായി കത്തി നശിച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ഷട്ടറിട്ട കാര്‍ പോര്‍ച്ചിനുള്ളില്‍ നിന്ന് പുക ഉയരുന്നതു കണ്ട അയല്‍വാസികള്‍ നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനേയും വിളിച്ചു വരുത്തുകയായിരുന്നു. വീടിനുള്ളില്‍ പുക നിറയുന്നതു കണ്ട് അവിടെ ഉണ്ടായിരുന്ന വയോധികയും ചെറുമകളും ഇറങ്ങി ഓടിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി.
പത്തനംതിട്ട അഴൂരില്‍ കൃഷ്ണഭവനത്തില്‍ മംഗളാംബികയുടെ വീടിന്റെ ഭിത്തി മിന്നലില്‍ വെടിച്ചു കീറി. വയറിങ് കത്തി നശിച്ചു. ഗൃഹോപകരണങ്ങള്‍ തകരാറിലായി. സമീപത്തെ വീടുകളില്‍ വയറിങ്ങിന് നാശം നേരിട്ടു.

RELATED STORIES

Share it
Top