ഇടിമിന്നല്‍: നാദാപുരത്ത് പരക്കെ നാശം; രണ്ടുപേര്‍ക്ക് പരിക്ക്‌

നാദാപുരം: വേനല്‍ മഴയോടൊപ്പ കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ശക്തമായ മിന്നലില്‍ മേഖലയില്‍ കനത്ത നാശനഷ്ടം. നാദാപുരം വാണിമേല്‍, പുറമേരി , വളയം മേഖലകളിലാണ് മിന്നല്‍ നാശം വിതച്ചത്. നാദാപുരം ചാലപ്രത്തെ മാണിക്കോത്ത് താഴ കുനിയില്‍ കുഞ്ഞാമി(62),ജാതിയേരി സ്വദേശി ബാലകൃഷന്‍ എന്നിവര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റു.ഇവരുടെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മെയിന്‍ സ്വിച്ചും വയറിംഗും കത്തി നശിച്ചു. പരിക്കേറ്റ കുഞ്ഞാമിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്ക് ശേഷം വടകര ആശുപത്രിയിലേക്ക് മാറ്റി.പുറമേരി അറാംവള്ളി ക്ഷേത്ര പരിസരത്തെ പാലോള്ളതില്‍ ചന്ദ്രന്റെ വീടിന് മിന്നലില്‍ കേടുപാടുകള്‍ സംഭവിച്ചു.വീടിന്റെ വയറിങ്,മെയിന്‍ സ്വിച്ച് ഉള്‍പ്പെടെയുള്ളവ കത്തി നശിക്കുകയും ചുമരില്‍ വിളളല്‍ വീഴുകയും ചെയ്തു. എടവലത്ത് മീത്തല്‍ വാസുവിന്റെ വീടിലെ വയറിങ്് ഉള്‍പ്പെടെയുളളവ കത്തി നശിക്കുകയും ചുമരില്‍ വിള്ളല്‍ വീഴുകയും ചെയ്തു.കുനിങ്ങാട് സി സി പീടികയില്‍ മുച്ചിലോട്ടുമ്മല്‍ ഖദീജയുടെ വീടിനും നാശ നഷ്ടങ്ങളുണ്ടായി.വയറിങ് ഇലക്ട്രിക് മോട്ടോര്‍ എന്നിവ കത്തി നശിക്കുകയും വീടിന്റെ ചുവരുകളില്‍ വിളളലേല്‍ക്കുകയും ചെയ്തു. ചാലപ്പുറം കുളശ്ശേരി ക്ഷേത്ര പരിസരത്തെ വട്ടക്കണ്ടി അനീഷിന്റെ വീടിനും മിന്നലേറ്റ് തകരാറുണ്ടായി മെയിന്‍ സ്വിച്ചും ഇലക്ട്രോണിക് മീറ്ററിനും കേടുപാടുണ്ടായി.വാണിമേല്‍ പരപ്പുപാറയില്‍ ചിറയില്‍ ശാരദയുടെ വീടിന് മിന്നലേറ്റ് വിളളല്‍ വീഴുകയും വയറിങ്ങുകളും കത്തി നശിച്ചു.സമീപത്തെ കോരമ്മന്‍ചുരത്തില്‍ കുമാരന്റെ വീട്ടിന്റെ ചുരില്‍ മിന്നലില്‍ വിള്ളല്‍ വീണു.ഇവിടങ്ങളിലെല്ലാം വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വളയം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ചൂരിന്റവിട ചന്ദ്രന്‍ മാസ്റ്ററുടെ വീടിന് മിന്നലില്‍ നാശ നഷ്ടംമുണ്ടായി വീടിന്റെ വയറിങ് ഉള്‍പ്പെടെയുള്ളവ കത്തി നശിച്ചു. ജാതിയേരിയില്‍ ഇല്ലത്ത് ഹാരിസിന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര ഭാഗം തകര്‍ന്നു.കിഴക്കയില്‍ ബാലകൃഷ്ണന്റെ വീടിന് മിന്നലേറ്റ് വയറിങ് കത്തി നശിക്കുകയും ബാലകൃഷ്ണന്റെ കാലിന് പരിക്കേല്‍ക്കുകയും ഉണ്ടായി.കല്ലില്‍ പോക്കറുടെ വീടിന് മിന്നലേറ്റ് മേല്‍ക്കൂരയുടെ ഓടുകള്‍ തകര്‍ന്നു.

RELATED STORIES

Share it
Top