ഇടിമിന്നലേറ്റ് വീട് തകര്‍ന്നു

മക്കരപറമ്പ്: ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. വീടിനകത്ത് ഉറങ്ങി കിടക്കുകയായിരുന്ന ഗൃഹനാഥന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.
കുറുവ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ചുള്ളിയില്‍ കുന്നും പുറത്തെ മാണീരി മജീദിന്റെ വീടാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ഉയര്‍ന്ന പ്രദേശത്തുള്ള മജീദിന്റെ ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കുര, ചുമര്‍, ഗ്രഹോപകരണങ്ങള്‍, വയറിങ് ഉള്‍പ്പെടെ നശിച്ചു. വീടിന് അകത്ത് മജീദ് കിടന്ന കട്ടില്‍, ബെഡ് എന്നിവയ്ക്ക് മിന്നലേറ്റ് തീ പ്പിടിച്ചു.
മജീദിന്റെ ഭാര്യയും മക്കളും ആശുപത്രിയില്‍ ആയതിനാല്‍ സംഭവ സമയത്ത് വീട്ടില്‍ മജീദ് തനിച്ചായിരുന്നു. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, ബ്ലോക്ക് പ്രസിഡന്റ്് ഷഹീദ ഏലിക്കോട്ടില്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി കെ റഷീദലി, കുറുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുല്ലപള്ളി യുസഫ്, സിപിഎം മങ്കട ഏരിയ സെക്രട്ടറി പി കെ അബ്ദുല്ല നവാസ്, ഏരിയ കമ്മറ്റിയംഗം എം പി അലവി സ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top