ഇടിമിന്നലില്‍ വ്യാപക നാശം; പടിക്കലില്‍ മൂന്നു പേര്‍ക്കു പരിക്ക്‌

തേഞ്ഞിപ്പലം: ഇടിമിന്നലേറ്റ് പടിക്കല്‍ സ്വദേശികളായ മൂന്നു യുവാക്കള്‍ക്ക് പരുക്കേറ്റു. വി പി സൈതലവിയുടെ മകന്‍ ശബീബ്, പള്ളിയാര്‍മാട് പി വി കോയയുടെ മകന്‍ മുശ്‌റഫ് (18), കെ ആലിക്കുട്ടിയുടെ മകന്‍ ഫവാദ് (18) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
മൂവരെയും കേഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിക്കല്‍ ഈങ്ങല്‍ത്തുപാടത്തു നടന്നുവരുന്ന പടിക്കല്‍ ലീഗ് ഫുട്‌ബോള്‍ മല്‍സരത്തില്‍ കളിക്കാനുള്ള ഒരുക്കത്തിനിടെ ശനിയാഴ്ച വൈകീട്ട് നാലോടെയാണ് യുവാക്കള്‍ക്ക് മിന്നലേറ്റത്. സമീപത്തെ രണ്ടു തെങ്ങുകള്‍ക്കും മിന്നലേറ്റിട്ടുണ്ട്.  തയ്യിലക്കടവില്‍ ഇടിമിന്നലേറ്റ്‌വീടിന്റെ മേല്‍ക്കൂരയും ചുമരും തകര്‍ന്നു. കണ്ണാരികാടേങ്ങല്‍ ഹംസയുടെ ഓടുമേഞ്ഞ വീടിനാണ് ശനിയാഴ്ച വൈകുന്നേരം മിന്നലേറ്റത്. ഇടിമിന്നല്‍ പതിച്ച ഭാഗത്ത് ഏകദേശം 50ഓളം ഓടുകളും കഴുക്കോലും പട്ടികകളും തകര്‍ന്നിട്ടുണ്ട്.
അപകടസമയം വീടിനുള്ളി ല്‍ ആരുമില്ലാത്തതിനാല്‍ ആളപായമുണ്ടായിട്ടില്ല. ഇടിമിന്നലേറ്റ ഭാഗത്ത ചുമരിന് വിള്ളലുണ്ടായിട്ടുണ്ട്. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.  ഗ്രാമപ്പഞ്ചായത്ത് മെംബര്‍ എം എം ജംഷീന മിന്നലേറ്റ വീട് സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top