ഇടിമിന്നലില്‍ വ്യാപക നാശനഷ്ടംതാമരശ്ശേരി: ഇടിമിന്നലില്‍ പരപ്പന്‍പൊയില്‍, വാവാട് പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. ഞായറാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിലാണ് പരപ്പന്‍പൊയില്‍ ആലിന്‍ചുവട് പെരവന്‍തൊടുകയില്‍ മുഹമ്മദ്, മക്കളായ മുജീബ്, ജമാലുദ്ദീന്‍ എന്നിവരുടെ വീടുകള്‍ക്ക് നാശനഷ്ടം. മുഹമ്മദിന്റെ വീടിന്റെ ചുമരുകള്‍ മിന്നലില്‍ തകര്‍ന്നു.ഇലക്ട്രിക് വയറിങും ഇലക്ട്രിക് ഉപകരണങ്ങളും കത്തിക്കരിഞ്ഞു. വീടിന് പിന്‍വശത്തെ പറമ്പ് ഉഴുതുമറിച്ച നിലയിലാണ്. മുഹമ്മദിന്റെ മകന്‍ ജമാലുദ്ദീന്റെ വീടിന് പിന്നിലും നിലം ഉഴുതു മറിച്ച നിലയിലാണ്. തെങ്ങ് വലിച്ച് കെട്ടിയ കമ്പി കത്തിക്കരിഞ്ഞു. വൈദ്യുതി മീറ്ററും മെയിന്‍ സ്വിച്ചും ഉള്‍പ്പെടെ കത്തിക്കരിഞ്ഞു. ജനല്‍ ചില്ലുകളും തകര്‍ന്നു. വീട്ടുമുറ്റത്തെ കിണറ്റില്‍ സ്ഥാപിച്ച മോട്ടോറുകളും സ്വിച്ചും കത്തിക്കരിഞ്ഞു. അടുക്കള ഭാഗത്തെ സ്ലാബിന് വിള്ളല്‍ വീണിട്ടുണ്ട്. മുജീബിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു. തെങ്ങ് കമുക് ഉള്‍പ്പെടെയുള്ള നിരവധി ഫല വൃക്ഷങ്ങള്‍ക്കും ഇടിമിന്നലേറ്റിട്ടുണ്ട്.

RELATED STORIES

Share it
Top