ഇടിമിന്നലില്‍ വ്യാപകനാശം; ഫര്‍ണിച്ചര്‍ ശാല കത്തിനശിച്ചു

കാളികാവ്: മൂച്ചിക്കലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വ്യാപക നാശം. ഫര്‍ണിച്ചര്‍ ശാലകത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. രണ്ടു വീടുകള്‍ക്ക് കേടുപാടുപറ്റി. അഞ്ചച്ചവിടി മുച്ചിക്കലിലാണ് ഇടിമിന്നലുണ്ടായത്. പൊറ്റയില്‍ ജാബിറിന്റെ ഫര്‍ണിച്ചര്‍ ശാലയാണു കത്തിനശിച്ചത്. ഇടിമിന്നലില്‍ വൈദ്യുതി ഉപകരങ്ങള്‍ കത്തിയാണ് തീ പടര്‍ന്നത്. നാട്ടുകാരുടെ സന്ദര്‍ഭോജിത ഇടപെടലാണു സമീപ വീടുകളിലേക്ക് തീ പടരുന്നത് തടയാനായത്.
നിര്‍മാണം പൂര്‍ത്തിയായ ഫര്‍ണിച്ചറുകളും ഒട്ടേറെ ഉരുപ്പടികളും കത്തിനശിച്ചു. രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഞായറാഴ്ച കല്യാണം നടക്കാനിരുന്ന ൈകപ്പള്ളി സുരേഷിന്റെ വീട് ഭാഗികമായി തകര്‍ന്നു. ജനല്‍ ചില്ലകള്‍ പൊട്ടിത്തെറിച്ചു. വയറിങുകളും വൈദ്യുതി ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. പന്തലിന് തീപ്പിടിച്ചു. കല്യാണത്തിന് കൊണ്ടുവന്ന ചെമ്പുകളും ഉരുകി.
തൊട്ടടുത്ത കൈപ്പള്ളി രാഘവന്റെ വീടിനും കേടുപാടുകള്‍ പറ്റി. ചുമരിനു വിള്ളല്‍ വീണു. ജനല്‍ ചില്ല് തകര്‍ന്നു. സുരേഷിന്റെ തൊട്ടടുത്ത പറമ്പില്‍ അമ്പത് മീറ്റര്‍ ചുറ്റളവില്‍ നിലം ഉഴുതുമറിച്ചിട്ട നിലയിലായി. പറന്നിലുണ്ടായിരുന്ന തെങ്ങും കത്തിനശിച്ചു. മൂച്ചിക്കല്‍ പ്രദേശത്തെ പത്തോളം വീടുകളിലെ വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. കാളികാവ് പോലിസും സംഭവസ്ഥലത്തെത്തി രക്ഷാ പ്രര്‍ത്തനത്തിലേര്‍പ്പെട്ടു. വില്ലേജ് ഓഫിസര്‍ സരിത കുമാരി, അസിസ്റ്റന്റ് ഓഫിസര്‍ യൂനുസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top