ഇടിക്കൂട്ടില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ച് മേരി കോം


ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ വേട്ട തുടരുന്നു. 48 കിലോ വിഭാഗം ബോക്‌സിങില്‍ മേരി കോം ഇന്ത്യക്കുവേണ്ടി പൊന്നണിഞ്ഞു. വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്രിസ്റ്റീന ഒഹാരയെയാണ് മേരി കോം ഇടിച്ചിട്ടത്. ഇന്ത്യയുടെ 18ാം സ്വര്‍ണമാണിത്. മണിപ്പൂരുകാരിയായ മേരി കോമിന്റെ കരിയറിലെ 15ാം സ്വര്‍ണ മെഡല്‍ നേട്ടമാണിത്.

RELATED STORIES

Share it
Top