ഇടവേളയ്ക്ക് ശേഷം ആന്ദ്രേ റസല്‍ വിന്‍ഡീസ് ടീമില്‍ഗയാന: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമില്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിനെ ഉള്‍പ്പെടുത്തി. രണ്ടര്‍ വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിന്‍ഡീസ് ടീമില്‍ റസല്‍ ഇടം നേടുന്നത്. 2015 നവംബറില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് താരം അവസാനമായി കളിച്ചത്.
2015 ലെ ഏകദിന ലോകകപ്പിന് ശേഷം ഒരു ഏകദിന മല്‍സരത്തില്‍ മാത്രമാണ് ആന്ദ്രേ റസല്‍ കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആ മല്‍സരത്തില്‍ കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് താരം ടീമിന് പുറത്തായിരുന്നു. പിന്നീട് ഉത്തേജകമരുന്ന് പരിശോധനയില്‍ കുരുങ്ങിയ റസലില്‍ 2017 ജനുവരി മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് വിലക്ക് നേരിട്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ റസലിനെ ടീമിലേക്ക് തിരിച്ച് വിളിച്ചിരിക്കുന്നത്.  ഇക്കഴിഞ്ഞ ഐപിഎല്ലിലെ ശ്രദ്ധേയ പ്രകടനവും താരത്തിന് തുണയായി.ഈ മാസം 22 ന് ആരംഭിക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള 13 അംഗ വിന്‍ഡീസ് ടീമിനെ ജേസണ്‍ ഹോള്‍ഡറാണ് നയിക്കുക.

RELATED STORIES

Share it
Top