ഇടയാടി എല്‍പി സ്‌കൂള്‍ പരിസരം കാടുമൂടിയ നിലയില്‍

പന്തളം: പരിസരം കാടുവളര്‍ന്നുമുടിയ സ്‌കൂളില്‍ കുട്ടികള്‍ ഇഴജന്തുക്കളെ ഭയന്ന്് പുറത്തിറങ്ങാനാവാത്ത നിലയില്‍.  പന്തളം കുരമ്പാല  ഇടയാടി എല്‍പി സ്‌കൂള്‍ കുട്ടികള്‍ക്കാണ് ഈ ദുര്‍ഗതി.
സ്‌കൂള്‍ പരിസരത്തെ അപകടകരമായി വളര്‍ന്നു നിന്ന മരങ്ങള്‍ നഗരസഭയുടെയും വനംവകുപ്പിന്റെ അനുമതിയോടെയാണ് മുറിച്ചിട്ടത്. 2006ല്‍ മുറിച്ചിട്ട മരങ്ങള്‍ സ്‌കൂള്‍ പരിസരത്തു നിന്നും ഇതുവരെയും നീക്കം ചെയ്തിതിട്ടില്ല. ക്രമേണ ഇതു ജീര്‍ണ്ണിച്ചു ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായിരിക്കുന്നത്. അധികാരപ്പെട്ടവരോട് നിരവധി തവണ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചതായി പ്രധാന അധ്യാപിക പറഞ്ഞു.
പലപ്പോഴും ക്ലാസ് മുറികളുടെ പരിസരങ്ങള്‍ വരെ ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടായതായും പറയപ്പെടുന്നു. മുന്‍കാലങ്ങളില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ അതിനും സാധിക്കുന്നില്ല. സ്‌കൂളിന്റെ മുന്‍വശത്തുള്ള ധാരാളം മരങ്ങള്‍ ഇനിയും വെട്ടി മാറ്റേണ്ടതായിട്ടുണ്ട്. കാടുമൂടിയ അവസ്ഥയായതിനാല്‍ അധ്യാപകര്‍ അതീവ ജാഗ്രതയിലാണ്.
സ്‌കൂള്‍ പരിസരത്തെ അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കുകയും, മുറിച്ചിട്ടവ നീക്കം ചെയ്തും വിദ്യാര്‍ഥികളുടെ സ്വസ്ഥമായ പഠനം സാധ്യമാകുന്നതിന്നു അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് അധ്യാപകരും രക്ഷകര്‍ത്താക്കളും.

RELATED STORIES

Share it
Top