ഇടപ്പരിയാരത്ത് നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

പത്തനംതിട്ട: ഇലന്തൂര്‍ ഇടപ്പരിയാരത്ത് വെള്ളിയാഴ്ച്ച സന്ധ്യക്ക് ശേഷം നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. വാര്‍ധക്യസഹജമായ അസുഖം കാരണം കിടപ്പിലായിരുന്ന ഇടയിലെമുറിയില്‍ തെക്കേക്കര സുന്ദരിയമ്മ(90)നെയും പൂപണ്ണും മൂട്ടില്‍ മനോജിന്റെ മുന്നു വയസുള്ള മകനെയും വീടിനുള്ളില്‍ കയറിയാണ് നായ കടിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന കീറ്റേത്ത് വസന്ത (50 )നും കടിയേറ്റു. പിന്നീട് നായയെ നാട്ടുകാര്‍ കൊന്നു. പേ വിഷബാധയേറ്റ നായ മറ്റ് തെരുവ് നായ്ക്കളെയും മൃഗങ്ങളെയും കടിച്ചതായി സംശയമുണ്ട്.

RELATED STORIES

Share it
Top