ഇടപാടുകാരെ വലച്ച് ജില്ലയിലെ രജിസ്‌ട്രേഷന്‍ ഓഫിസുകള്‍

പാലക്കാട്: അസൗകര്യങ്ങളും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും രുക്ഷമായ ജില്ലയിലെ രജിസ്ട്രാര്‍ ഒഫിസുകള്‍ ഇടപാടുകാരെ വലയ്ക്കുന്നു. ഭുമി കൈമാറ്റമടക്കം സുപ്രധാന ഇടപാടുകള്‍ക്കായി പൊതു ജനങ്ങള്‍ക്ക് ആശ്രയിക്കേണ്ട ജില്ലയിലെ 23 സബ് രജിസ്ട്രാര്‍ ഒഫിസുകളും പരാധീനതകള്‍ മുലം ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത്. രജിസ്ട്രാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം പുര്‍ണമായും ഡിജിറ്റല്‍ വല്‍ക്കരിച്ച സാഹചര്യത്തില്‍ പോലും ജില്ലയിലെ ആലത്തുര്‍, ഒറ്റപ്പാലം, ഷൊറണൂര്‍ പട്ടാമ്പി, മണ്ണാര്‍കാട് കടമ്പഴിപ്പുറം സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ക്യാമറപോലും ഇല്ലാത്ത അവസ്ഥയാണുള്ളത്. ദിവസങ്ങള്‍ ഇടവിട്ട് കൈമാറിയാണ് ഇവിടങ്ങളില്‍ ക്യാമറയുടെ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനു പുറമേ ചിറ്റുര്‍ ആലത്തുര്‍ കൊല്ലങ്കോട് കുഴല്‍ മന്ദം നെന്‍മാറ, ഷൊറണൂര്‍ എന്നിവിടങ്ങളില്‍ ഓഫിസുകളിലെ ഫോണ്‍ സംവിധാനം തകരാറിലായിട്ടും മാസങ്ങളായി.ഇതിനു പുറമെ ഓഫിസ് ജിവനക്കാരുടെ കെടുകാര്യസ്ഥതയും കുടിയാവുമ്പോള്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളിലെത്തുന്ന സാധാരണക്കാരുടെ ദുരിതം ഇരട്ടിയാവുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. സബ് രജിസ്ട്രാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട രേഖകള്‍ ആ—വശ്യപ്പെട്ട് നല്‍ക്കുന്ന വിവരാവകാശ അപേക്ഷകള്‍ക്കു പോലും തക്കതായ മറുപടി നല്‍കാത്ത അവസ്ഥയുള്ളതായും പരാതി ഉയരുന്നു. അടുത്തിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത മിശ്രവിവാഹങ്ങളുടെ വിവരങ്ങള്‍ തേടി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് കൂടുതല്‍ തുക നല്‍കണമെന്ന് ജില്ലയിലെ ചില ഓഫിസുകള്‍ മറുപടി നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച കഴിഞ്ഞ ,വര്‍ഷം, സപ്്തംബറില്‍ നല്‍കിയ അപേക്ഷയിന്‍ മേല്‍ ഇപ്പോഴും ചില ഓഫിസുകള്‍ മറുപടി നല്‍കിയില്ലെന്ന് പരാതിക്കാരനായ പാലക്കാട് സ്വദേശി കാജാ ഹുസൈന്‍ ആരോപിച്ചു. ജില്ലയിലെ പാലക്കാട്  വിളയൂര്‍, കൊഴിഞ്ഞാമ്പാറ സബ് രജിസ്ട്രാര്‍ ഓഫിസുകളാണ് മുന്നു മാസം പിന്നിട്ടിട്ടും രേഖകള്‍ ന ല്‍കാനോ പരിശോധിക്കാ നോ അവസരം നല്‍കാത്തത്.  പലതവണ ഈ ഓഫിസുകളില്‍ നേരിട്ട് ബന്ധപ്പെട്ടെങ്കിലും നിഷേധാത്മക സമീപനമായിരുന്നു ജീവനക്കാരില്‍ നിന്ന് നേരിട്ടതെന്നും ഇദ്ദേഹം പറഞ്ഞു. രേഖകള്‍ പരിശോധിക്കാന്‍ അറിയിപ്പു പോവലും അപേക്ഷകന് ലഭിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യം സുചിപ്പിച്ച് കത്ത് നല്‍കിയെന്നാണ് പാലക്കാട്ടെ ഓഫിസില്‍ നിന്നുള്ള വിശദീകരണം. ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി വിജിലന്‍സ് അടക്കമുള്ള ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഇദ്ദേഹം. അതിനിടെ സര്‍ക്കാര്‍ ഓഫിസുകളില്‍ വിവരാവകാശ നിയമ പ്രകാരമുള്ള ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരുടെ പേരുവിവരങ്ങള്‍  വ്യക്തമാക്കി ബോര്‍ഡ് സ്ഥാപിക്കണമെന്നിരിക്കേ പല ഓഫിസുകളിലും ഇതരമൊരു സംവിധാനമില്ല. പലയിടത്തും വെള്ളപേപ്പറില്‍ എഴുതി ഒട്ടിച്ച നിലയാണുള്ളത്. കൊല്ലേേങ്കാട് ഓഫിസില്‍ ഇത്തരം ഒരറിയിപ്പു പോലും നിലവിലില്ലെന്നും കാണാന്‍ കഴിയും. അതേസമയം ചിറ്റൂര്‍ ഓഫിസില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറെ സംബന്ധിച്ച വിവരം തെറ്റായി രേഖപ്പെടുത്തിയ അവസ്ഥയാണുള്ളത്.

RELATED STORIES

Share it
Top