ഇടത്തരക്കാര്‍ക്ക് ബാധകമാവുന്ന വ്യതിയാനങ്ങ

ള്‍ി    ശമ്പളവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദായനികുതിയില്‍ നികുതി സ്ലാബുകളില്‍ മാറ്റമില്ല. എന്നിരുന്നാലും ഗതാഗത-മെഡിക്കല്‍ ചെലവുകളില്‍ ഇളവിന് 40,000 രൂപയുടെ വരെ സഹായം. (ഈ സൗകര്യം പെന്‍ഷന്‍കാര്‍ക്കും നല്‍കിയിട്ടുണ്ട്). ി    മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് നിക്ഷേപത്തില്‍ നിന്നുള്ള പലിശവരുമാനത്തില്‍ നികുതിയിളവിനുള്ള പരിധി 50,000 രൂപയാക്കി ഉയര്‍ത്തി. ി    ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം പ്രകാരം ചികില്‍സാച്ചെലവിലുള്ള കിഴിവ് 50,000 രൂപയാക്കി ഉയര്‍ത്തി. ഗുരുതരമായ രോഗം ബാധിച്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് ഒരു ലക്ഷം രൂപയാവും. ി    കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് 100 ശതമാനം നികുതി കിഴിവ് നല്‍കും. കൂടാതെ, 100 കോടിയോളം രൂപയുടെ വിറ്റുവരവുള്ള കര്‍ഷക നിര്‍മാണ കമ്പനികള്‍ക്കായി രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക് 100 ശതമാനം നികുതി കിഴിവ് അനുവദിക്കും.ി    മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പ്രതിവര്‍ഷം 50,000 രൂപ വരെയുള്ള തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. നിലവില്‍ ഇത് 30,000 രൂപയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രധാനമന്ത്രി വയവന്ദന യോജന 2020 മാര്‍ച്ച് വരെ നീട്ടും. നിക്ഷേപപരിധി 7.5 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

RELATED STORIES

Share it
Top