ഇടതു സര്‍ക്കാര്‍ സാമുഹിക നീതി തകര്‍ക്കുന്നുവെന്ന്

കൊല്ലം: ഇടതുസര്‍ക്കാര്‍ സംവരണം അട്ടിമറിച്ച് ഭരണഘടന വിഭാവന ചെയ്ത സാമൂഹിക നീതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായും അത്തരം നീക്കങ്ങളെ ജനാധിപത്യ വിശ്വാസികളോടും  സംവരണ സമുദായങ്ങളോടും ഒപ്പം നിന്ന് ചെറുക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംവരണം സംബന്ധിച്ച് സര്‍ക്കാറിന്റെ ഓരോ നീക്കവും പിന്നാക്ക ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തം ഇല്ലാതാക്കാനുള്ള ഗുഢാലോചന നിഴലിക്കുന്നതാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ നേരിട്ടുള്ള നിയമനങ്ങള്‍ക്കുമാത്രം സംവരണം ഏര്‍പ്പെടുത്തിയത് ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. ഭരണഘടന ഉറപ്പാക്കുന്ന സാമൂഹികനീതി രാജ്യത്ത് ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. സിപിഎമ്മിനും ആര്‍എസ്എസിനും സംവരണത്തില്‍ ഒരേ നയമാണെന്നും നേതാക്കള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സജീദ് ഖാലിദ് , ജില്ല പ്രസിഡന്റ് ഇസ്മായില്‍ ഗനി, സെക്രട്ടറി അശോകന്‍ പങ്കെടു

RELATED STORIES

Share it
Top