ഇടതു സര്‍ക്കാര്‍ വര്‍ഗീയ വിഭജനം നടത്തുന്നു: എം കെ മനോജ് കുമാര്‍

ചെര്‍പ്പളശ്ശേരി: ഇടതു സര്‍ക്കാര്‍ ജനങ്ങളെ വിഭജിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍. ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലം എസ്ഡിപിഐ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു. രാജ്യത്ത് വളര്‍ന്ന് വരുന്ന സംഘപരിവാര്‍ ഭീഷണിയെ ചെറുക്കുന്നതിനു പകരം ഫാഷിസത്തിന് വളമാവുന്ന നിലപാടുകളാണ് അഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത്. എസ്ഡിപിഐ ഷൊര്‍ണ്ണുര്‍ നിയോജക മണ്ഡലം പ്രസിഡന്റായി ഷരീഫ് തൃക്കടീരിയെയും സെക്രട്ടറിയായി മുസ്തഫ കുളപ്പുള്ളിയെയും തിരെഞ്ഞടുത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി എന്നിവര്‍ തിരെഞ്ഞടുപ്പിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top