ഇടതു മുന്നണി സര്‍ക്കാര്‍ മദ്യരാജാക്കന്മാരുടെ കുഴലൂത്തുകാരായി മാറി : വി കുഞ്ഞാലിപേരാമ്പ്ര : പുതിയ മദ്യ നയത്തിലൂടെ സര്‍ക്കാര്‍ മദ്യരാജാക്കന്മാരുടെ കുഴലൂത്തുകാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് യുഡിഎഫ് ജില്ല കണ്‍വീനറും ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി കുഞ്ഞാലി. പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി അധികാരത്തില്‍ എത്തിയാല്‍ യുഡിഎഫ്  ഭരണകാലത്ത് അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കില്ലെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം കാറ്റില്‍ പറത്തിയാണ് മദ്യരാജാക്കന്മാരില്‍ നിന്നും കോടികള്‍ വാങ്ങി കേരളത്തിന്റെ സൈ്വര്യജീവിതം തകര്‍ക്കുന്ന മദ്യ നയം നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.  നിയോജക മണ്ഡലം ചെയര്‍മാന്‍ എസ് കെ അസ്സയിനാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി എക്—സിക്യുട്ടീവ് അംഗം കെ ബാലനാരായണന്‍, നിയോജക മണ്ഡലം കണ്‍വീനര്‍ എന്‍ പി വിജയന്‍, എന്‍ കെ വത്സന്‍, സി പി എ അസീസ്, രാജന്‍ മരുതേരി, കെ പി വേണുഗോപാല്‍, സത്യന്‍ കടിയങ്ങാട്, പി കെ രാഗേഷ്, ഇ വി രാമചന്ദ്രന്‍, മുനീര്‍ എരവത്ത്, രാജേഷ് കീഴരിയൂര്‍, കെ കെ വിനോദന്‍, കെ സജീവന്‍, ആവളഹമീദ്, പി കെ ഇബ്രാഹിം, വത്സന്‍ എടക്കോടന്‍, മൂസ്സ കോത്തമ്പ്ര, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, പുതുക്കുടി അബ്ദുറഹ്്മാന്‍, വാസു വേങ്ങേരി സംസാരിച്ചു.

RELATED STORIES

Share it
Top