ഇടതുപക്ഷത്ത് പ്രവര്‍ത്തിച്ച് വലതുപക്ഷമായി പെരുമാറുന്നു: എസ്എഫ്‌ഐ

കൊച്ചി: ഇടതുപക്ഷത്ത് പ്രവര്‍ത്തിക്കുകയും വലതുപക്ഷമായി പെരുമാറുകയും ചെയ്യുന്നവരുണ്ടെന്ന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സചിന്‍ കുര്യാക്കോസ്. സിപിഐ ജില്ലാ പ്രസിഡന്റ് പി രാജു എസ്എഫ്‌ഐക്കെതിരായി നടത്തിയ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സചിന്‍. എസ്എഫ്‌ഐയില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറുന്നുവെന്ന് അഭിപ്രായമില്ലെന്നും സചിന്‍ പറഞ്ഞു. മഹാരാജാസ് കാംപസില്‍ കാമറ സ്ഥാപിക്കണമെന്ന ആവശ്യം വിദ്യാര്‍ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനെതിരാണ്. കാംപസില്‍ പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നത് പോലിസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കലാവരുതെന്നും സചിന്‍ പറഞ്ഞു.

RELATED STORIES

Share it
Top