ഇടതുപക്ഷം ഗോപാല്‍കൃഷ്ണ ഗാന്ധിയെ പരിഗണിക്കുന്നുഹൈദരാബാദ്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിക്കാന്‍ ഇടതുപക്ഷം ഒരുങ്ങുന്നു. ഒരു പാര്‍ട്ടിയുമായും ബന്ധമില്ലാത്ത ഗോപാല്‍കൃഷ്ണ ഗാന്ധിയെ നിര്‍ദേശിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സിപിഎം, സിപിഐ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ജെഡിയു നേതാവ് ശരത് യാദവിനെ സ്ഥാനാര്‍ഥിയാക്കുന്നതിലും ഇടതുപക്ഷത്തിന് എതിര്‍പ്പില്ലെന്ന് അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top