ഇടതുപക്ഷം ഇന്ത്യക്ക് യോജിച്ചതല്ല: അമിത്ഷാ
kasim kzm2018-03-04T07:46:10+05:30
ന്യൂഡല്‍ഹി: ഇടതു രാഷ്ട്രീയം ഇന്ത്യാ മഹാരാജ്യത്തിന് യോജിച്ചതല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ത്രിപുരയില്‍ ബിജെപി നേടിയ വിജയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിലെ 25 വര്‍ഷത്തെ ഇടതു ഭരണത്തിനാണ് പാര്‍ട്ടി അന്ത്യം കുറിച്ചത്. ഇടതുപക്ഷം ഇന്ത്യക്ക് യോജിച്ചതല്ലെന്നാണ് ഇത് മനസ്സിലാക്കിത്തരുന്നത്.
ഒഡീഷ, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കൂടി ബിജെപിക്ക് ഭരണം നേടാനായാല്‍ അത് പാര്‍ട്ടിയുടെ സുവര്ണകാലഘട്ടമാവുമെന്നും ഷാ പറഞ്ഞു. ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അംഗീകാരമാണ്. വിജയത്തിനായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെ അനുമോദിക്കുന്നു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വികസനമുണ്ടെങ്കിലും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ യാതൊരു വികസനവുമില്ലെന്ന് 2014ല്‍ നരേന്ദ്രമോദി പറഞ്ഞിരുന്നു. അന്നുമുതല്‍ അദ്ദേഹം ആക്റ്റ് ഈസ്റ്റ് പോളിസി’തുടങ്ങി. മോദിയുടെ ഈ നയത്തിന്റെ വിജയമാണ് ഇപ്പോള്‍ കണ്ടത്.
ത്രിപുരയില്‍ ബിജെപിക്ക് സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. എന്നാല്‍ മന്ത്രിസഭയില്‍ സഖ്യകക്ഷികളെയും ഉള്‍പ്പെടുത്തുമെന്നും ഷാ പറഞ്ഞു. കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയത്തോടെ തങ്ങള്‍ കര്‍ണാടകയിലേക്ക് നീങ്ങുകയാണ്. അവിടെയും ബിജെപി വിജയിക്കുമെന്നും ഷാ പറഞ്ഞു.