ഇടക്കുന്നം-കാഞ്ഞിരപ്പള്ളി റൂട്ടില്‍ ഇന്നു മുതല്‍ ബസ് സമരം

കാഞ്ഞിരപ്പള്ളി: ഇടക്കുന്നം  കാഞ്ഞിരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഇന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ബസ്സുടമകളുടെയും ജീവനക്കാരുടെയും യോഗം തീരുമാനിച്ചു. റൂട്ടില്‍ ഓട്ടോ ടാക്‌സികള്‍ സമാന്തര സര്‍വീസ് നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഇതെന്നും ഇവര്‍ അറിയിച്ചു.
ഏഴു സ്വകാര്യ ബസ്സുകളാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ റൂട്ടിലെ സമാന്തര ഷട്ടില്‍ സര്‍വീസുകള്‍ മൂലം ബസ് സര്‍വീസുകള്‍ നഷ്ടത്തിലാണെന്നു ബസുടമകള്‍ പറയുന്നു. യാത്രക്കാര്‍ ഓട്ടോ ടാക്‌സികള്‍ നടത്തുന്ന സമാന്തര സര്‍വീസുകളിലാണ് യാത്ര ചെയ്യുന്നതെന്നും ബസുകളില്‍ വിദ്യാര്‍ഥികള്‍ മാത്രമാണു യാത്ര ചെയ്യാനുള്ളതെന്നും ബസ് ജീവനക്കാരും പറയുന്നു.ഓട്ടോ ടാക്‌സികള്‍ നടത്തുന്ന സമാന്തര സര്‍വീസുകള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന്  മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ച് സമരം നടത്തുന്നത്. അധികാരികള്‍ക്കു പല തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ബസുടമകള്‍ പറയുന്നു.
റബര്‍ കര്‍ഷക
ബോധന പരിപാടി
കോട്ടയം: റബര്‍ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ കര്‍ഷകബോധനപരിപാടിക്ക് തുടക്കമായി. റബര്‍കൃഷിയില്‍നിന്ന് പരമാവധി ആദായം ലഭിക്കണമെങ്കില്‍ മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്ത് ടാപ്പുചെയ്യണം. പരമാവധി തോട്ടങ്ങളില്‍ റെയിന്‍ഗാര്‍ഡ് ചെയ്യിക്കുക എന്ന ലക്ഷ്യമിട്ടുള്ള ബോര്‍ഡിന്റെ തീവ്രബോധനപരിപാടി ഏപ്രില്‍ 6 വരെയാണ് നടക്കുക. ഇതിനായി കേരളത്തിലെയും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെയും കര്‍ണാടകത്തിലെ ദക്ഷിണകന്നട ജില്ലകളിലെയും റബര്‍മേഖലകളിലാണ് റബര്‍കര്‍ഷകയോഗങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.
റബര്‍വില കുറയുമ്പോള്‍ കൃഷിപ്പണികള്‍ ശരിയായ രീതികള്‍ ചെയ്യുന്നതില്‍നിന്ന് കര്‍ഷകര്‍ പിന്തിരിയുന്നതായി കാണുന്നു. ഇത് ഉല്‍പ്പാദനം കുറയാനും കൃഷി കൂടുതല്‍ നഷ്ടത്തിലാക്കാനും ഇടവരുത്തും.

RELATED STORIES

Share it
Top