ഇഞ്ചോടിഞ്ച് പോരിനൊടുവില്‍ കേരള വനിതകളെ വീഴ്ത്തി റെയില്‍വേസിന് കിരീടം


കോഴിക്കോട്: ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ വനിതകളുടെ ഫൈനലില്‍ ആതിഥേയരായ കേരളത്തെ പരാജയപ്പെടുത്തി റെയില്‍വേസിന് കിരീടം. അഞ്ച് സെറ്റ് നീണ്ടു നിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 25-21, 28-26, 25-21, 25-18, 15-12 എന്ന സ്‌കോറിനാണ് കേരളത്തെ റെയില്‍വേസ് മുട്ടുകുത്തിച്ചത്. ഇത് 10ാം തവണയാണ് റെയില്‍വേസിന് മുന്നില്‍ ഫൈനലില്‍ കേരളം കലമുടക്കുന്നത്. ആദ്യ സെറ്റ് കൈവിട്ട കേരളം രണ്ടും മൂന്നും സെറ്റും പിടിച്ചെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും നാലും അഞ്ചും സെറ്റ് സ്വന്തമാക്കി റെയില്‍വേസ് കിരീടത്തില്‍ മുത്തമിടുകയായിരുന്നു. കേരളത്തിനുവേണ്ടി അജ്ഞു ബാലകൃഷ്ണന്‍, അനുശ്രീ, ജിനി എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

RELATED STORIES

Share it
Top