ഇക്കോ ടൂറിസം പദ്ധതി കൂടുതല്‍ വ്യാപകമാക്കുമെന്ന്അങ്കമാലി: സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന വിധത്തില്‍ ഇക്കോ ടൂറിസം പദ്ധതി കൂടുതല്‍ വ്യാപകമാക്കുമെന്ന് സംസ്ഥാന വന വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിനു സമീപം വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സുവര്‍ണോദ്യാനം ബയോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വനം സംരക്ഷിക്കപ്പെടുന്ന കേരളത്തില്‍ വന്യമൃഗങ്ങളുടെ എണ്ണം കാലാകാലങ്ങളായി വര്‍ധിച്ച് വരികയാണ്. ഇത് ഇല്ലാതാക്കുവാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ അനുവദിക്കുകയില്ലയെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് പദ്ധതികളെ കുറിച്ച് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദന്‍ വിശദീകരിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനല്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗം സരളാ മോഹന്‍, നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ വനം വകുപ്പ് മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ഷെയ്ക്ക് ഹൈദര്‍ ഹുസൈന്‍ ഐഎഫ്എസ്, ഡോ. എസ് സി ജോഷി ഐഎഫ്എസ്, സന്ധ്യാ നാരായണന്‍ പിള്ള, പി പി സിധാര്‍ഥന്‍ , വല്‍സല ബിജു, ഇ പി കുഞ്ഞുമോന്‍, സാബു പാത്തിക്കല്‍, പി എന്‍ പ്രേം ചന്ദര്‍ സംസാരിച്ചു.

RELATED STORIES

Share it
Top