ഇഎസ്‌ഐ മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് നിഷേധിക്കരുത്

തിരുവനന്തപുരം: അര്‍ഹതപ്പെട്ട ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് നിഷേധിക്കുന്നതു ചൂണ്ടിക്കാട്ടി പി ടി തോമസ് എംഎല്‍എ മന്ത്രി ടി പി രാമകൃഷ്ണന് കത്ത് നല്‍കി. കഴിഞ്ഞ നാലുമാസമായി ഡയറക്ടര്‍ ഓഫ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ നിന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി അര്‍ഹതയുള്ളവര്‍ക്ക് മാത്രമേ റീ ഇംബേഴ്സ്മെന്റ് ക്ലെയിം പാസാക്കാന്‍ സാധിക്കൂ എന്നറിയിച്ച് നൂറുകണക്കിന് ക്ലെയിമുകള്‍ നിരസിച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top