ഇഎംഎഫ് റാക്ക ഫുട്‌ബോള്‍ ക്ലബ്ബിന് പുതിയ നേതൃത്വംദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാള്‍ ക്ലബ്ബായ ഇഎംഎഫ് റാക്ക പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ബദര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ മഹ്റൂഫ് മഞ്ചേരി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ജാഫര്‍ കൊണ്ടോട്ടി നിരീക്ഷകനായി പങ്കെടുത്തു. ഷറഫു പാറക്കല്‍ വാര്‍ഷിക പ്രവര്‍ത്തന റിപോര്‍ട്ടും നൗഫല്‍ പരി സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍: ഷറഫു പാറക്കല്‍ (പ്രസിഡന്റ്), നൗഫല്‍ പരി (ജ. സെക്രട്ടറി), അന്‍വര്‍ വാഴക്കാട് (ട്രഷറര്‍), ഹിജാസ് മീനങ്ങാടി, റിയാസ് ചെറുവാടി (വൈസ് പ്രസി.), അംജദ് പുത്തൂര്‍മഠം, നവാസ് തൃപ്പനഞ്ചി (ജോ. സെക്രട്ടറി), സജാദ് പാറക്കല്‍ (ടീം മാനേജര്‍), ഷാഫി കൊടുവള്ളി (ടീം ക്യാപ്റ്റന്‍), സഹദ് കോഴിക്കോട് (വൈസ് ക്യാപ്റ്റന്‍), റഫീക് വടക്കാഞ്ചേരി, ഫിനോസ് മഞ്ചേരി, നൗഫല്‍ ചെറുവാടി, നസീം പെരിങ്ങാട്ടുതൊടി (നിര്‍വാഹക സമിതി). മഹ്റൂഫ് മഞ്ചേരി (ഉപദേശക സമിതി ചെയര്‍മാന്‍), ജാഫര്‍ കൊണ്ടോട്ടി, ഗഫൂര്‍ പന്നിക്കോട്, റഹീം ചെറുവാടി (ഉപദേശക സമിതി). വരും കാലങ്ങളില്‍ ദമ്മാമിലെ കലാ കായിക രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ക്ലബ്ബ് അംഗങ്ങള്‍ സജീവമായി ഇടപെടുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top