ഇഎംഎഫ് പ്രീമിയര്‍ ലീഗ്; ഗണ്ണേഴ്സ് എഫ്‌സി ജേതാക്കള്‍ദമ്മാം: ഇഎംഎഫ് ക്ലബ്ബ് സംഘടിപ്പിച്ച ഇന്‍ഹൗസ് ടൂര്‍ണമെന്റില്‍ കരുത്തരായ അല്‍ കുറാഹിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗണ്ണേഴ്സ് ജേതാക്കളായി. ഒരു മാസം നീണ്ടുനിന്ന സെവന്‍സ് ടൂര്‍ണമെന്റ് ലീഗ് അടിസ്ഥാനത്തിലാണ് സംഘടിപ്പിച്ചത്. ഖാലിദിയ ക്ലബ്ബ് പ്രതിനിധി റഷീദ് ഒറ്റപ്പാലം വിന്നേഴ്‌സ് ട്രോഫിയും ഇഎംഎഫ് ചെയര്‍മാന്‍ മഹ്റൂഫ് മഞ്ചേരി റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു. നഷീദ് ചെറുവാടി, നസീര്‍ കോഴിക്കോട്, റാഷിദ് കാസര്‍കോട് മത്സരം നിയന്ത്രിച്ചു. ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരന്‍ ഹസ്ബി കോഴിക്കോട്, ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ മുജീബ് പാലക്കാട്, സ്റ്റോപ്പര്‍ ബാക്ക് അനീഷ് കൊല്ലം, ടോപ്‌സ്‌കോറര്‍ ബഷീര്‍ കൊടിയത്തൂര്‍, നവാസ് കൊടിയത്തൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. ഷറഫു പാറക്കല്‍, നൗഫല്‍ പരി, അന്‍വര്‍ വാഴക്കാട്, സജാദ് പാറക്കല്‍, ഷാഫി കൊടുവള്ളി, നവാസ് തൃപ്പനച്ചി, ഹിജാസ് മീനങ്ങാടി, റിയാസ് ചെറുവാടി, അംജദ് പുത്തൂര്‍മഠം, നസീം പെരിങ്ങാട്ടുതൊടി, നജാദ് മഞ്ചേരി, സഹദ് കോഴിക്കോട്, നൗഫല്‍ ചെറുവാടി, റഫീഖ് വടക്കാഞ്ചേരി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top