ഇംപീച്ച്‌മെന്റ് പ്രമേയം: രാജ്യസഭാ അധ്യക്ഷന്‍ പരിഗണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും

ന്യൂഡല്‍ഹി: ചീഫ്ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭാ അധ്യക്ഷന്‍ പരിഗണിച്ചില്ലെങ്കില്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കാന്‍ കോണ്‍ഗ്രസ്.
രാജ്യസഭയില്‍ ഇന്ന് പ്രതിപക്ഷ എംപിമാര്‍ ഒപ്പുവച്ച ഇംപീച്ച്‌മെന്റ് പ്രമേയം നല്‍കുമെന്നാണ് സൂചന. പ്രമേയം പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിടണോ വേണ്ടേ എന്ന കാര്യത്തില്‍ സഭാ അധ്യക്ഷനാണ് തീരുമാനമെടുക്കുക. എന്നാല്‍,  നിലവിലെ സാഹചര്യത്തില്‍  രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു പ്രമേയം പരിഗണിക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോക്‌സഭയിലും സമാനമായ നിലപാടാണ് സ്പീക്കര്‍ എടുക്കുകയെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് മുതിര്‍ന്ന പ്രതിപക്ഷ അംഗം വ്യക്തമാക്കിയത്.
രാജ്യസഭാ ചെയര്‍മാന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ചൂണ്ടിക്കാണിച്ചായിരിക്കും പ്രതിപക്ഷം  സുപ്രിംകോടതിയെ സമീപിക്കുക. ഹരജി സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതോടെ ആരോപണവിധേയനായ ചീഫ്ജസ്റ്റിസ് കേസ് പരിഗണിക്കാതെ മാറിനില്‍ക്കുകയും, കേസ് മറ്റൊരു ബെഞ്ചിലേക്കോ അല്ലെങ്കില്‍ മുഴുവന്‍ ജഡ്ജിമാരും ഉള്‍ക്കൊള്ളുന്ന ബെഞ്ചിലേക്കോ പോകുമെന്നുമാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

RELATED STORIES

Share it
Top