ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : വീണ്ടെടുത്ത് ചെല്‍സിലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കലാശത്തിലേക്കടുക്കവെ അതികായരായ ചെല്‍സിക്ക്് അടിപൊളി ജയം. ഏഴാംസ്ഥാനക്കാരായ എവര്‍ട്ടനെതിരേ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ജയം നേടി ചെല്‍സി പോയിന്റ് പട്ടികയില്‍ മുന്നേറ്റമുണ്ടാക്കി. ഇതോടെ രണ്ടാംസ്ഥാനത്തുള്ള ടോട്ടനത്തേക്കാള്‍ നാല് പോയിന്റ് കൂടുതലുണ്ട് ചെല്‍സിക്ക്. 34 മല്‍സരങ്ങളില്‍ നിന്ന് 81 പോയിന്റാണ് ചെല്‍സിയുടെ സമ്പാദ്യം. ലിവര്‍പൂളിലെ ഗോഡിസന്‍ പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാംപകുതി കരുത്ത് വീണ്ടെടുത്ത് മുന്നേറിയ ചെല്‍സി നിരയില്‍ പെഡ്രോ (66ാം മിനിറ്റ്), ഗാരി കാഹില്‍ (79ാം മിനിറ്റ്), വില്യന്‍ (86ാം മിനിറ്റ്) എന്നിവര്‍ വല കുലുക്കി. തിരിച്ചടിക്കാനുള്ള എവര്‍ട്ടന്റെ ശ്രമങ്ങള്‍ ചെല്‍സി ഗോള്‍ കീപ്പര്‍ കോര്‍ഷ്യസ് തകര്‍ത്തതോടെ ആധികാരിക ജയവുമായി നീലപ്പട പോയിന്റ് മുന്നേറ്റമുണ്ടാക്കി.

RELATED STORIES

Share it
Top