ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരം അദില്‍ നബി ഡല്‍ഹി ഡൈനാമോസില്‍

adam
ന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ താരം അദില്‍നബി ഐ.എസ്.എല്‍ രണ്ടാം സീസണിലേക്കുള്ള ഡല്‍ഹി ഡൈനാമോസ് ടീമിലെത്തി. ബെസ്റ്റ് ബ്രോംവിച്ചില്‍ നിന്നാണ് 21കാരനായ  അദില്‍ നബി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കെത്തുന്നത്. പാക്കിസ്താനില്‍ വേരുകളുള്ള ഇംഗ്ലണ്ടുകാരനായ നബിയെ ലോണ്‍ വ്യവസ്ഥയിലാണ് ഡൈനാമോസിലെത്തിച്ചിരിക്കുന്നത്. ബ്രോംവിച്ച് യൂത്ത് ടീമിനുവേണ്ടി കഴിഞ്ഞ സീസണില്‍ കാഴ്ചവച്ച മികച്ച പ്രകടനമാണ് നബിയെ ഡല്‍ഹിക്കു പ്രിയപ്പെട്ടവനാക്കിയത്. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ ഹാട്രിക്കും ആഴ്‌സണലിനെതിരായ ഇരട്ടഗോളും അടക്കം 12 ഗോളുകളാണ് നബി കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയത്.


പ്രീമിയര്‍ ലീഗില്‍മാഞ്ചസ്റ്റര്‍ സിറ്റി, വെസ്റ്റ് ഹാം യുണൈറ്റഡ് ടീമുകള്‍ക്കെതിരേ ആദ്യ ഇലവനിലും കളിച്ചിട്ടുണ്ട്്.മാര്‍കസ് വില്യംസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ഐ.എസ.്എല്‍ രണ്ടാം പതിപ്പിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലേക്കു ഇംഗ്ലീഷ് ലീഗിലെ ഷെഫീല്‍ഡ് യുനൈറ്റഡ് താരം മാര്‍ക്കസ് വില്യംസെത്തും.  പ്രീമിയര്‍ ലീഗില്‍ 78 തവണ കളിച്ചിട്ടുള്ള്വ മാര്‍ക്കസ് വില്യംസ് അടുത്തയാഴ്ച ടീമിനൊപ്പം ചേരും.ടീമിലെത്തുന്ന ആറാമത്തെ വിദേശ താരമാണ് മാര്‍കസ്.


മാര്‍ക്കീതാരം കാര്‍ലോസ് മര്‍ച്ചേന , ഇര്‍വിന്‍ സ്പിറ്റ്‌സ്‌നെര്‍ , പീറ്റര്‍ റമേജ് , ഹോസു , ബ്രൂണോ കാല്‍ദീനി പെറോണ്‍  എന്നിവര്‍ക്കൊപ്പം മാര്‍ക്കസ് ബൂട്ടുകെട്ടുന്നതോടെ മികച്ച പ്രതിരോധ നിരയാണ് ബ്ലാസ്‌റ്റേഴ്‌സിനു സ്വന്തമാവുന്നത്. ഇന്ത്യക്കാരനായ ഒരു ഗോള്‍കീപ്പറെക്കൂടി തിരഞ്ഞെടുത്താല്‍ ഐ.എസ്.എല്‍ രണ്ടാം പതിപ്പിനുള്ള ബ്ലാസ്‌റ്റേഴ്‌സ് ടീം പട്ടിക പൂര്‍ത്തിയാകും.

RELATED STORIES

Share it
Top