ഇംഗ്ലീഷ് അധ്യാപക നിയമനം: സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ യോഗ്യതയുള്ള ഇംഗ്ലീഷ് അധ്യാപകരെ വേണ്ടത്ര നിയമിക്കാന്‍ കഴിയുന്ന തരത്തില്‍ സ്റ്റാഫ് നിര്‍ണയം പുനക്രമീകരിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
തൃശൂര്‍ സ്വദേശി പി എം അലി, തിരുവല്ല കല്ലൂപ്പാറ സ്വദേശി റെജി തോമസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഇംഗ്ലീഷ് പഠിപ്പിക്കാന്‍ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നില്ലെന്നും മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഹരജിക്കാര്‍ പറയുന്നു. മതിയായ യോഗ്യതയില്ലാത്തവര്‍ പഠിപ്പിക്കുന്നതിനാല്‍ സാധാരണക്കാരായ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ മികച്ച ശിക്ഷണം ലഭിക്കുന്നില്ല.
മൂന്ന് ഡിവിഷനുകളുള്ള ഒരു ക്ലാസില്‍ ആഴ്ചയില്‍ 15 പീരിയഡുകള്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ടെങ്കില്‍ ഈ വിഷയത്തില്‍ ഒരു ഹൈസ്‌കൂള്‍ അസിസ്റ്റന്റിന്റെ തസ്തിക അനുവദിക്കണമെന്ന് ചട്ടത്തില്‍ പറയുന്നുണ്ട്. എന്നാല്‍  ഇതു പാലിക്കുന്നില്ലെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top