ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജൊനാഥന്‍ ട്രോട്ട് വിരമിക്കുന്നുലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജൊനാഥന്‍ ട്രോട്ട് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നു. നിലവില്‍ കൗണ്ടി ക്രിക്കറ്റില്‍ വാര്‍വിക്ക് ഷെയറിന് വേണ്ടി കളിക്കുന്ന ട്രോട്ട് ഈ സീസണിന്റെ അവസാനത്തോടെയാണ് വിരമിക്കുന്നത്. 2007ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 മല്‍സരത്തിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ട്രോട്ട് ഇംഗ്ലണ്ട് ടീമിലെ അഭിവാജ്യ ഘടകമായിരുന്നു. 2013-14 വര്‍ഷത്തെ ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ട്രോട്ട് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലേക്ക് ഉയരാന്‍ സാധിക്കാതെ വന്നതോടെ ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇംഗ്ലണ്ട് ജഴ്‌സിയില്‍ 52 ടെസ്റ്റില്‍ നിന്ന് 3835 റണ്‍സും 68 ഏകദിനത്തില്‍ നിന്ന് 2819 റണ്‍സും ഏഴ് ട്വന്റി20യില്‍ നിന്ന് 138 റണ്‍സുമാണ് ട്രോട്ടിന്റെ സമ്പാദ്യം.

RELATED STORIES

Share it
Top