ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പരനാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന് വിജയം സ്വന്തമാക്കിയ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 45.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ മിതാലി രാജ് (74*) ദീപ്തി ശര്‍മ (54*), സ്മൃതി മന്ദാന (53) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ആമി ജോണിസിന്റെ (94) ബാറ്റിങാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ട് ഹെതര്‍ നൈറ്റും (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കുവേണ്ടി ജുലാന്‍ ഗോസാമി, രാജേശ്വരി ജയകവാഡ, ദീപ്തി ശര്‍മ, പൂനെ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു.

RELATED STORIES

Share it
Top