ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയംലണ്ടന്‍: ഇംഗ്ലണ്ടിലെ മഞ്ഞ് പെയ്ത മൈതാനത്ത് കഗിസോ റബദ കൊടുങ്കാറ്റായപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 31.1 ഓവറില്‍ 153 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടി ബാറ്റിങില്‍ 28.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക വിജയ ലക്ഷ്യം മറികടന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വെയ്ന്‍ പാര്‍ണലും കേശവ് മഹാരാജുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മൂന്ന് മല്‍സര പരമ്പര 2-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കി.ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്‌റ്റോവ്(51) ടോപ് സ്‌കോററായപ്പോള്‍ റോളന്‍ഡ് ജോണ്‍സ്(37) ഡേവിഡ് വില്ലി(26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങില്‍ ഹാഷിം അംല (55) അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക അനായാസം വിജയം സ്വന്തമാക്കി. ക്വിന്റന്‍ ഡി കോക്ക് (34), ജെപി ഡുമിനി(28*) എബി ഡിവില്ലിയേഴ്‌സ്(27*) എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങി.

RELATED STORIES

Share it
Top