ഇംഗ്ലണ്ട് ബോര്‍ഡ്ഇലവനെതിരേ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം


ലീഡ്‌സ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചാഹറിന്റെ മൂന്ന് വിക്കറ്റ് പ്രകനവും ഇന്ത്യന്‍ ഭാവി താരം പൃഥ്വി ഷായുടെ തകര്‍പ്പന്‍ ഇന്നിങ്‌സും പിറന്ന മല്‍സരത്തില്‍ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇലവനെതിരായ പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന് 125 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ്് നേടിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയെ ബാറ്റിങിനയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 328 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ബോര്‍ഡ് ഇലവന്റെ പോരാട്ടം 36.3 ഓവറില്‍ 203 റണ്‍സില്‍ അവസാനിച്ചു. ദേശീയ താരങ്ങളടങ്ങിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇലവനെതിരെയാണ് ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യ ജയിച്ചത്.
അരങ്ങേറ്റ മല്‍സരത്തിലാണ് പേസര്‍ ദീപക് ചഹാര്‍ ഇംഗ്ലണ്ടിന്റെ നിര്‍ണായകമായ വിക്കറ്റുകള്‍ പിഴുതത്. 7.5 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്താണ് ചാഹര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. അക്‌സര്‍ പട്ടേല്‍ രണ്ടു വിക്കറ്റെടുത്തു.  70 റണ്‍സാണ് അണ്ടര്‍ 19 നായകനായ പൃഥ്വി ഷാ ഇന്ത്യന്‍ അക്കൗണ്ടിലേക്ക് ചേര്‍ത്തത്. ഇതില്‍ മൂന്ന് സിക്‌സറും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടും. നായകന്‍ ശ്രേയസ് അയ്യര്‍ (54), ഇഷാന്‍ കിഷന്‍ (50) എന്നിവരും അര്‍ധ സെഞ്ച്വറി കണ്ടെത്തി.  ക്രുണാല്‍ പാണ്ഡ്യ 39 പന്തില്‍ 34 റണ്‍സെടുത്തു.

RELATED STORIES

Share it
Top