'ആ മൂസയല്ല... ഈ മൂസ' വിശദീകരണവുമായി അല്‍മദീന അധികൃതര്‍

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: ലോകകപ്പിലെ മിന്നും താരമായ നൈജീരിയയുടെ മൂസ കേരളത്തില്‍ സെവന്‍സ് ടൂര്‍ണമെന്റ് കളിക്കാനെത്തിയിരുന്നതായ പ്രചാരണം വ്യാജമെന്ന് ക്ലബ് ഭാരവാഹികള്‍.
നൈജീരിയക്കായി ലോകകപ്പില്‍ സ്വപ്ന സമാനമായ പ്രകടനം കാഴ്ചവയ്ക്കുന്ന അഹമ്മദ് മൂസ കേരളത്തിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ അല്‍ മദീന ചെര്‍പ്പുളശ്ശേരിയുടെ താരമായിരുന്നുവെന്ന പ്രചാരണമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നത്.   മൂസ പണ്ട് കൊളത്തൂര്‍ നാഷനല്‍ ക്ലബ് ടൂര്‍ണമെന്റില്‍ അല്‍ മദീനയ്ക്കായി ബൂട്ടണിഞ്ഞുവെന്നാണു പ്രചാരണം.
കേരളത്തില്‍ മൂസയ്ക്ക് ആരാധകര്‍ ഒത്തിരി കൂടിയതിനാല്‍ ഇത്തരമൊരു പ്രചരണം പലരും വിശ്വസിക്കുകയും ചെയ്തിരുന്നു. അല്‍ മദീന ചെര്‍പ്പുളശ്ശേരി ക്ലബ് അധികൃതര്‍ തന്നെ ഇത് വ്യാജമാണെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും അല്‍ മദീന ചെര്‍പ്പുളശ്ശേരിക്കായി ഒരു സീസണിലും മൂസ കളിച്ചിട്ടില്ലെന്നും ക്ലബ് വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top