ആഹ്ലാദദിനം

ഐക്യരാഷ്ട്രസഭ ആഗോളതലത്തില്‍ വിശേഷ സന്ദര്‍ഭമായി രണ്ടുതരത്തില്‍ അടയാളപ്പെടുത്തിയ ദിവസമാണ് ഇന്ന്. ആദ്യത്തേത് ലോക ആഹ്ലാദദിനം. 2012 ജൂണ്‍ 28നു ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് മാര്‍ച്ച് 20 അന്തര്‍ദേശീയ ആഹ്ലാദദിനമായി പ്രഖ്യാപിച്ചത്. ആളോഹരി വരുമാനം കണക്കാക്കുന്നതുപോലെ ആളോഹരി ആനന്ദം അളന്ന് രാഷ്ട്രങ്ങളെ ഗണംതിരിക്കുന്ന ഏര്‍പ്പാടുമുണ്ട്. ഫിന്‍ലന്‍ഡ് എന്ന കൊച്ചു രാജ്യമാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്.
ലോക ഫ്രഞ്ച് ഭാഷാദിനം കൂടിയാണ് ആഗസ്ത് 20. ഫ്രഞ്ച് സംസാരിക്കുന്ന ഗണ്യമായ ജനസംഖ്യയുള്ള 55 രാജ്യങ്ങള്‍ അടങ്ങിയ 'ലാ ഫ്രാങ്കോ ഫോനി' എന്ന സംഘടനയുടെ സ്ഥാപകദിനമാണ് മാര്‍ച്ച് 20. ഈ ദിവസം അന്തര്‍ദേശീയ ഫ്രഞ്ച് ഭാഷാദിനമായി ആചരിക്കാന്‍ യുഎന്‍ തീരുമാനിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഔദ്യോഗിക പദവിയിലിരിക്കുന്ന രണ്ടാമത്തെ ഭാഷയാണ് ഫ്രഞ്ച്. 29 രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷയോ ഔദ്യോഗിക ഭാഷകളിലൊന്നോ ആണ് ഫ്രഞ്ച്. യൂറോപ്യന്‍ യൂനിയന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോണ്‍ഫറന്‍സ്, റെഡ്‌ക്രോസ്, റെഡ്ക്രസന്റ് തുടങ്ങിയ മിക്ക അന്തര്‍ദേശീയ വേദികളിലും ഫ്രഞ്ചിന് ഔദ്യോഗിക പദവിയുണ്ട്. അന്തര്‍ദേശീയ ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പേരുപോലും ഫ്രഞ്ച് ഭാഷയിലാണ്.

RELATED STORIES

Share it
Top