ആസ്‌ത്രേലിയ ഐഎസ് വിരുദ്ധ നടപടി നിര്‍ത്തിവച്ചുദമസ്‌കസ്: ഐഎസിനെതിരായ സൈനിക നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് ആസ്‌ത്രേലിയ. യുഎസ് നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ പോര്‍വിമാനങ്ങളെ നേരിടുമെന്ന റഷ്യന്‍ മുന്നറിയിപ്പിനു പിന്നാലെയാണ് നടപടി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പിന്‍മാറ്റമെന്ന് അറിയിച്ച ആസ്‌ത്രേലിയ വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. റഖയില്‍ സിറിയന്‍ പോര്‍ വിമാനം യുഎസ് വെടിവച്ചിട്ടതിനു പിന്നാലെയാണു സഖ്യകക്ഷി പോര്‍വിമാനങ്ങള്‍ക്കെതിരേ റഷ്യ മുന്നറിയിപ്പു നല്‍കിയത്. ഇത്തരം സംഭവങ്ങളില്‍ പ്രതിഷേധിച്ച് യുഎസുമായുള്ള ആശയവിനിമയം നിര്‍ത്തിവച്ചതായി കഴിഞ്ഞ ദിവസം റഷ്യ അറിയിച്ചിരുന്നു. ഐഎസ് വിരുദ്ധ നീക്കങ്ങളെ പിന്തുണച്ച് 780ഓളം സൈനികരെയാണ് ഇറാഖിലും സിറിയയിലുമായി ആസ്‌ത്രേലിയ വിന്യസിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top