ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. അക്കൗണ്ടിങ് വിദ്യാര്‍ഥിയായ മൗലിന്‍ റാത്തോഡ് (25) ആണു മരിച്ചത്. മെല്‍ബണിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മൗലിന്‍ ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനായി മൗലിന്‍ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണു സണ്‍ബറിയിലെ വീട്ടിലെത്തിയത്. പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു താമസം. ഇവിടെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കിടന്നിരുന്ന മൗലിനെ എമര്‍ജന്‍സി ടീം എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 19കാരിയെ പോലിസ് അറസ്റ്റ് ചെയ്ത് മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇന്ത്യന്‍ പൗരനായ മൗലിന്‍ റാത്തോഡ് നാലു വര്‍ഷം മുമ്പാണ് ആസ്‌ത്രേലിയയില്‍ പഠിക്കാനെത്തിയത്.

RELATED STORIES

Share it
Top