ആസ്‌ത്രേലിയന്‍ പരമ്പരയ്ക്ക് ശേഷം വിരമിക്കും: മോണി മോര്‍ക്കല്‍മെല്‍ബണ്‍: ആസ്‌ത്രേലിയയ്‌ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മോണി മോര്‍ക്കല്‍. 33 വയസുള്ള മോര്‍ക്കല്‍ 83 ടെസ്റ്റുകളും 117 ഏകദിനവും 44 ട്വന്റി20യും ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ കളിച്ചിട്ടുണ്ട്. 2006 ല്‍ ഇന്ത്യക്കെതിരേ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിലാണ് മോര്‍ക്കല്‍ ആദ്യമായി അന്താരാഷ്ട്ര മല്‍സരം കളിച്ചത്. തനിക്കിത് വളരെ ദുഖകരമായ തീരുമാനമാണെന്നും ദേശീയ ക്രിക്കറ്റ് ബോര്‍ഡ് വലിയൊരു ഷെഡ്യൂളാണ് താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നതെന്നും ആയതിനാല്‍ വിദേശിയായ എന്റെ ഭാര്യയ്ക്കും കുടുംബത്തിനോടുമൊപ്പം ചിലവഴിക്കാന്‍ ഇതാണ് പറ്റിയ സമയമെന്നും മോര്‍ക്കല്‍ പറഞ്ഞു. വരാനിരിക്കുന്ന ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കുമെന്നും താരം പറഞ്ഞു.

RELATED STORIES

Share it
Top