ആസ്‌ത്രേലിയന്‍ തീരത്തടിഞ്ഞ 130ഓളം തിമിംഗലങ്ങള്‍ ചത്തു

മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ ഹമേലിന്‍ ബേ തീരത്തടിഞ്ഞ 150 തിമിംഗലങ്ങളില്‍ 130ഓളം എണ്ണം ചത്തതായി റിപോര്‍ട്ട്. രക്ഷാപ്രവര്‍ത്തകര്‍  15 തിമിംഗലങ്ങളെ തിരിച്ച് കടലിലേക്ക് വിട്ടു. അപൂര്‍വമായി മാത്രം കാണപ്പെടുന്ന ചെറു തിമിംഗലങ്ങളാണ് തീരത്തടിഞ്ഞത്.
പെര്‍ത്തിന് 315 കിലോമീറ്റര്‍ അകലെയാണ് സംഭവം. കടലിലേക്ക് തിരിച്ചു വിടാന്‍ സാധിക്കാതിരുന്ന തിമിംഗലങ്ങളുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കൂടുതല്‍ തിമിംഗലങ്ങളും രാത്രിയാണ് തീരത്തടിഞ്ഞത്. അതിനാല്‍ അവയെ രക്ഷപ്പെടുത്താന്‍ സമയം ലഭിച്ചില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. തിമിംഗലങ്ങള്‍ കൂട്ടമായി കരയ്ക്കടിയാനുള്ള കാരണം വ്യക്തമല്ല. തീരത്തടിഞ്ഞ തിമിംഗലത്തില്‍ നിന്ന് ശബ്ദം ശ്രവിച്ച് മറ്റ് തിമിംഗലങ്ങളും തീരത്തെത്തിയതാവാമെന്നും ഗവേഷകര്‍ പറയുന്നു.

RELATED STORIES

Share it
Top