ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന് പുതിയ നായകന്‍; ലാംഗര്‍ അഴിച്ചുപണി തുടങ്ങി


സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സംിബാബ്‌വെയ്്‌ക്കെതിരായ ട്വന്റി പരമ്പരയ്ക്കുമുള്ള ആസ്‌ത്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തില്‍ ടിം പെയിന്‍ നായകനാവുമ്പോള്‍ ട്വന്റി20യില്‍ ആരോണ്‍ ഫിഞ്ചാവും ആസ്‌ത്രേലിയയെ നയിക്കുക. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പേരില്‍ നായകനായിരുന്ന സ്റ്റീവ് സ്മിത്തും ഉപനായകനായിരുന്ന ഡേവിഡ് വാര്‍ണറും ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് ഓസീസ് ടീം പുതിയ നായകരെ നിയമിച്ചത്.  വിവാദങ്ങളെത്തുടര്‍ന്ന് പരിശീലകനായിരുന്നു ഡാരന്‍ ലെഹ്മാന്‍ രാജിവച്ച ഒഴിവിലേക്ക് ജസ്റ്റിന്‍ ലാംഗറെ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലേക്ക് ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണിനെ തിരിച്ചുവിളിച്ചിട്ടുണ്ട്. 216 ന് ശേഷം ഇതാദ്യമായാണ് ലിയോണ്‍ ഏകദിന ടീമിലെത്തുന്നത്. അതേ സമയം പരിക്കിനെത്തുടര്‍ന്ന് സൂപ്പര്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കുമ്മിന്‍സിനും വിശ്രമം അനുവദിച്ചു.

RELATED STORIES

Share it
Top