ആസ്സാം റൈഫിള്‍സിലെ നാല് ജവാന്‍മാര്‍ കൊല്ലപെട്ടു

ഗുഹാവത്തി: നാഗാലാന്റിലെ ഒളിപോരാക്രമമത്തില്‍ ആസ്സാം റൈഫിള്‍സിലെ നാല് ജവാന്‍മാര്‍ കൊല്ലപെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നാഷണല്‍ സോഷ്യല്യസ്റ്റിക് കൗണ്‍സില്‍ ഓഫ് നാഗലാന്റ് (എന്‍എസ്‌സിഎന്‍)നാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതപെടുന്നത്.ഇന്ത്യാ- മ്യാന്‍മാര്‍ അതിര്‍ത്തിയിലെ നാഗലാന്റ് ജില്ലയായ അബോയ് ഇന്‍ മോനിലാണ് സംഭംവം നടന്നത്.നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും പ്രതിരോധ മന്ത്രാലയ വക്താക്കള്‍ അറിയിച്ചു.പരിക്കേറ്റ സൈനികര്‍ അസ്സാമിലെ ജോററ്റില്‍ ചികില്‍സയിലാണ്.

RELATED STORIES

Share it
Top