ആസിഫ; ലാല്‍സിങിന്റെ ലാഭക്കൊതിയുടെ ഇര?

ജമ്മു: രാജ്യത്തെ നടുക്കിയ എട്ടുവയസ്സുകാരി ആസിഫാ ബാനുവിന്റെ കൊലപാതകത്തിനു പിന്നില്‍ രാജിവച്ച ബിജെപി വനംമന്ത്രി ചൗധരി ലാല്‍സിങിന്റെ അനധികൃത കൈയേറ്റമെന്നു വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ വിപുലമായ ബിസിനസ് പദ്ധതികള്‍ക്ക് തദ്ദേശവാസികളുടെ സാന്നിധ്യം തടസ്സമായതാണ് ഈ ബലാല്‍സംഗത്തിന് കാരണമായതെന്നാണ് സൂചന.
ബിജെപി-പിഡിപി കൂട്ടുകക്ഷി മന്ത്രിസഭയിലെ വനം, പരിസ്ഥിതി മന്ത്രിയായിരുന്നു ലാല്‍സിങ്. കൈയേറ്റങ്ങള്‍ എളുപ്പമാക്കാന്‍ ലാല്‍സിങ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയായിരുന്നു. നാലുവര്‍ഷത്തിനിടെ കത്‌വ ജില്ലയില്‍ പലവിധേനയായി 438 കനാല്‍ (56 ഏക്കര്‍) ഭൂമിയാണ് അനധികൃത മാര്‍ഗത്തിലൂടെ സമ്പാദിച്ചത്. ജന്മിമാരുടെ സ്വകാര്യ ഭൂമികളും സര്‍ക്കാര്‍ ഭൂമിയും കൈയേറിയവയില്‍പ്പെടുന്നു. കത്‌വയില്‍ ഇത്തരത്തില്‍ ഏറ്റടുത്ത ഭൂമി സംബന്ധിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
മന്ത്രിയുടെ അനധികൃത സ്വത്തുസമ്പാദനത്തിന് കത്‌വയിലെ ഗുജ്ജാര്‍ ഗോത്രവും കുടിയേറ്റ മുസ്‌ലിംകളും തലവേദനയായിരുന്നു. ഭൂമി കൈയേറ്റത്തിനെതിരേ ഇവര്‍ പലപ്പോഴും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. സംഘപരിവാര ബന്ധം ഉപയോഗിച്ചും പോലിസ് സംവിധാനം ഉപയോഗിച്ചും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ലാല്‍സിങ് പരമാവധി ശ്രമിച്ചിരുന്നു. മുസ്‌ലിംകളെയും ഗുജ്ജാറുകളെയും ഭയപ്പെടുത്തി ഓടിക്കുക എന്ന ആശയം തുടര്‍ന്നാണ് നടപ്പാവുന്നത്. ഇരയായത് ആസിഫ ബാനുവെന്ന എട്ടു വയസ്സുകാരിയും.
16ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ നിന്നു ടിക്കറ്റ് കിട്ടാത്തതോടെയാണ് ലാല്‍സിങ് 2014ല്‍ ബിജെപി പാളയത്തിലെത്തുന്നത്.

RELATED STORIES

Share it
Top