ആസിഫാബാനുവിന്റെ ഘാതകരെ തൂക്കിലേറ്റണം: ഉലമ സംയുക്ത വേദി

തിരുവനന്തപുരം: കശ്മീര്‍ കഠ്‌വയില്‍ ആസിഫ ബാനു എന്ന എട്ട് വയസ്സുകാരിയെ അതിക്രൂരമായി ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കാപാലികരെ തൂക്കിലേറ്റുകയും ആസിഫക്ക് നീതി ലഭ്യമാക്കുകയും ചെയ്യണമെന്ന് ഉലമ സംയുക്ത വേദി ഏജീസ് ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ഉലമാ സംയുക്ത വേദി ചെയര്‍മാന്‍ കരമന അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി ഹസന്‍ ബസ്വരി ബാഖവി ഉദ്ഘാടനം ചെയ്തു. മണക്കാട് സെന്‍ട്രല്‍ ജുമുഅ മസ്ജിദ് ഇമാം മൗലവി നവാസ് മന്നാനി മുഖ്യപ്രഭാഷണം നടത്തി. ഖാസി ഫോറം സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ആമുഖ പ്രഭാഷണം നടത്തി. ഡികെഎല്‍എം തിരുവനന്തപുരം മേഖല പ്രസിഡന്റ് മുഹമ്മദ് നിസാര്‍ ഖാസിമി പ്രമേയം അവതരിപ്പിച്ചു. എസ് അര്‍ഷദ് ഖാസിമി (ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ്), സൈനുദ്ദീന്‍ ബാഖവി കല്ലാര്‍ (അല്‍ ഹാദി അസോ.), സിദ്ദീഖ് സഖാഫി (എസ്‌വൈഎസ്), ഷംസുദ്ദീന്‍ മന്നാനി (കെഎംവൈഎഫ്), ചുളളിമാനൂര്‍ അഹ്മദ് റഷാദി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), അര്‍ഷദ് മന്നാനി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം താലൂക്ക്), അര്‍ഷദ് ബാഖവി (ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), ഷെമീം അമാനി (പനവൂര്‍ മുസ്്‌ലിം ജമാഅത്ത്), നിസാര്‍ മൗലവി (ബീമാപ്പള്ളി), ദാക്കിര്‍ ഹുസൈന്‍ മൗലവി (പൂന്തുറ പുത്തന്‍പള്ളി ഇമാം), അബ്ദുല്‍ ഹാദി മൗലവി പൂന്തുറ (കണ്‍വീനര്‍ ഉലമാ സംയുക്ത വേദി) സംസാരിച്ചു.

RELATED STORIES

Share it
Top